മലപ്പുറം: കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസഴ്സ് യൂണിയന്റെയും മലപ്പുറത്ത് പണികഴിച്ച പുതിയ ആസ്ഥാനമന്ദിരത്തിന്റെ (ദിലീപ് മുഖർജി ഭവൻ ) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിച്ചു. കോവിഡ് കാലത്തു കേന്ദ്രസർക്കാർ കൊണ്ടുവന്ന നയങ്ങൾ പരിഹാരങ്ങൾക്കു പകരം, ബാങ്കിംഗ് മേഖലയിലും മറ്റു തൊഴിൽ മേഖലകളിലും കൂടുതൽ പ്രതിസന്ധികളാണ് സൃഷ്ടിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. അശാസ്ത്രീയമായ ബാങ്ക് ലയനങ്ങൾ, വൻകിട കോർപ്പറേറ്റുകളുടെ കിട്ടാകടം എഴുതി തള്ളൽ, എന്നീ തീരുമാനങ്ങൾ, ബാങ്കിംഗ് മേഖലയെ തകർക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം പരാമർശിച്ചു.
സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഓൺലൈൻ ആയി മുഖ്യപ്രഭാഷണം നടത്തി. കെ ചന്ദ്രൻ പിള്ള (സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ) സംസാരിച്ചു. ബിൽഡിംഗ് സബ്കമ്മിറ്റി കൺവീനർ കെഎം മോഹൻകുമാർ റിപ്പോർട്ടിങ് നടത്തി
എഐആർആർബിഇഎ അഖിലേന്ത്യാ പ്രസിഡന്റ് സി രാജീവൻ അധ്യക്ഷത വഹിച്ചു. ഇ എൻ മോഹൻദാസ് ( സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ), പി പി വാസുദേവൻ ( ഇഎംഎസ്
മെമ്മോറിയൽ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ), വി ശശികുമാർ (സി ഡബ്ലിയു എഫ് ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ), സി ജെ നന്ദകുമാർ( ബെഫി അഖിലേന്ത്യാ പ്രസിഡന്റ്), സി ഗോവിന്ദൻ കുട്ടി ( കെ ജി ബി ആർ എഫ് | പ്രസിഡന്റ്)എന്നിവർ സംസാരിച്ചു. എഐആർആർബിഇഎ വൈസ് പ്രസിഡന്റ് : കെ ജി മദനൻ പതാക ഉയർത്തിയ പരിപാടിയിൽ കെ ജി ബി ഒ യു ജനറൽ സെക്രട്ടറി സി മിഥുൻ സ്വാഗതവും കെ ജി ബി ഇ യു ജനറൽ സെക്രട്ടറി സ ബിഗേഷ് ഉണ്ണിയൻ നന്ദിയും പറഞ്ഞു.
മിഥുൻ
9633495640
മലപ്പുറം
16.09.2021













