മലപ്പുറം: കേരള ഗ്രാമീണ ബാങ്ക് എപ്ലോയീസ് യൂണിയന്റെയും – കേരള ഗ്രാമീണ ബാങ്ക് ഓഫീസേഴ്സ് യൂണിയന്റെയും (ബെഫി) നാലാം സംസ്ഥാന സമ്മേളനം സമാപിച്ചു. സാംസ്കാരിക സദസിൽ സാംസ്കാരിക പ്രഭാഷകൻ കെ ജയദേവൻ സംസാരിച്ചു. ആൾ ഇന്ത്യ റീജിയണൽ റൂറൽ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സി രാജീവൻ, നാഷണൽ ഫെഡറേഷൻ ഓഫ് റീജ്യണൽ റൂറൽ ബാങ്ക് എംപ്ലോയീസ് പ്രസിഡന്റ് നാഗ് ദൂഷൻ റാവു, ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് അനിൽ, കെ ജി ബി റിട്ടയറീസ് ഫോറം പ്രസി സി ഗോവിന്ദൻ കുട്ടി, കെ ജി ബി അപൈസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പി എസ് വിശ്വൻ, എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പ്രതിനിധികളുടെ ചർച്ചയിൽ വിവിധ ജില്ലകളിൽ നിന്നായി 41 പേർ ചർച്ചയിൽ പങ്കെടുത്തു. എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ബിഗേഷ് ഉണ്ണിയൻ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഓഫിസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ടി ജി അനൂപ് ഭാവി പരിപാടികൾ വിശദീകരിച്ചു. ഗ്രാമീണ ബാങ്കുകളെ സ്വകാര്യവൽക്കരിക്കരുത്,ഗ്രാമീണ ബാങ്കിന് ആവശ്യമായ മൂലധനം നൽകാൻ കേന്ദ്രസർക്കാരും പോൺസർ ബാങ്കും തയ്യാറാവുക, എൻ ആർ ബി ഐ രൂപീകരിക്കുക, കേരള ഗ്രാമീണ ബാങ്കിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, പൊതുമേഖലയെ വിറ്റു തുറക്കരുത് , കോർപ്പറേറ്റ് കൊള്ളയ്ക്ക് പാത ഒരുക്കുന്ന കാർഷിക നിയമങ്ങൾ പിൻവലിക്കുക,സി എസ് ബി ബാങ്ക് സമരം ഒത്തുതീർപ്പാക്കാക്കുക, ജനവിരുദ്ധ ബാങ്കിങ് പരിഷ്കാരങ്ങൾ ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക, തുടങ്ങിയ പ്രമേയങ്ങൾ പാസാക്കി.
കേരള ഗ്രാമീണ ബാങ്ക് എപ്ലോയീസ് യൂണിയന്റെയും കേരള ഗ്രാമീണ ബാങ്ക് ഓഫീസേഴ്സ് യൂണിയന്റെയും നാലാം സംസ്ഥാന സമ്മേളനത്തിന്റെ സാംസ്കാരിക സമ്മേളനത്തിൽ കെ ജയദേവൻ പ്രഭാഷണം നടത്തുന്നു.