October 1, 2021 : കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ ഓഫീസേഴ്സ് – യുണിയൻ ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായി
ഒക്ടോബർ 23, 24 തീയതികളിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി KGBEU/oU സംഘടനകളുടെ ഏരിയാ, ജില്ലാ സമ്മേളനങ്ങൾ പൂർത്തീകരിച്ചു. സംഘടനാ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തേണ്ടുന്നതിന്റെ ആവശ്യകതയും, ബാങ്കിൽ നിലനിൽക്കുന്ന വിവിധ വിഷയങ്ങളും ചർച്ചയിൽ ഉയർന്നു വന്നു. മാനേജ്മെൻറ് നടപ്പിലാക്കുന്ന പിന്തിരിപ്പൻ നയങ്ങൾ ബാങ്കിനെയും, ജീവനക്കാരെയും, ഇടപാടുകാരെയും സാരമായി ബാധിക്കുന്നതും തെറ്റായ നയങ്ങളെ ശക്തമായി പ്രതിരോധിക്കുന്ന സംഘടനാ നിലപാടും ചർച്ച ചെയ്യപ്പെട്ടു. മികച്ച പങ്കാളിത്തത്തോടെ നടന്ന സമ്മേളനങ്ങളിൽ, സംഘടന നടത്തുന്ന പ്രക്ഷോഭങ്ങൾ, സംസ്ഥാന സമ്മേളനം തുടങ്ങിയവ പൂർണ അർത്ഥത്തിൽ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ മുഴുവൻ സഖാക്കളും ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്തു.
ജില്ലാ സെക്രട്ടറിമാരുടെയും പ്രസിഡന്റുമാരുടെയും വിവരങ്ങൾ
എംപ്ലോയീസ് യൂണിയൻ
ഓഫീസേഴ്സ് യൂണിയൻ
വനിതാ സബ്കമ്മിറ്റി കൺവീനർമാർ
കാസർകോട്- രമ്യ കെ ടി
കണ്ണൂർ – ടി സിന്ധു
വയനാട് . ഭവ്യ ലക്ഷ്മി
കോഴിക്കോട് – സ്വാതി എം
മലപ്പുറം – നീരജ രാജേന്ദ്രൻ
പാലക്കാട് – രാജശ്രീ ആർ എസ്
തൃശ്ശൂർ – രാകേന്ദു ആർ എ
എറണാകുളം – റോഷ്നി എ ആർ
കോട്ടയം – സൗമ്യ എം
ഇടുക്കി – നിജിഷ വി
പത്തനംതിട്ട – ജിഷ മറിയം
ആലപ്പുഴ- രശ്മി ആർ
കൊല്ലം -ലിബിന്
തിരുവനന്തപുരം- അശ്വതി