skip to Main Content

KGBEU / KGBOU സംസ്ഥാന സമ്മേളന ഒരുക്കം പുരോഗമിക്കുന്നു

ഒക്ടോബർ 23, 24 തീയതികളിൽ നടക്കാനിരിക്കുന്ന നാലാമത് സംസ്ഥാന സമ്മേളനത്തിൻറെ ഒരുക്കങ്ങൾ ദിലീപ് മുഖർജി ഭവൻ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. സംഘടയുടെ കഴിഞ്ഞകാല പ്രവർത്തനം വിശദീകരിക്കുന്ന റിപ്പോർട്ട് സമ്മേളന പ്രതിനിധികൾക്ക് വേണ്ട കിറ്റ് എന്നിവ തയ്യാറായി വരുന്നു. COVID സാഹചര്യം മുൻനിർത്തി 10കേന്ദ്രങ്ങളിൽ ആയാണ് സമ്മേളനം നടക്കുന്നത്. പ്രധാന കേന്ദ്രം മലപ്പുറം ദിലീപ് മുഖർജി ഭവൻ ആയിരിക്കും. തിരഞ്ഞെടുക്കപ്പെട്ട 400ഓളം പ്രതിനിധികൾ മാത്രമാണ് സമ്മേളനത്തിൽ പങ്കെടുക്കുക. സമ്മേളനം ഉത്ഘാടനം നിർവഹിക്കുന്നത് സംസ്ഥാന ധന വകുപ്പ് മന്ത്രി സി. കെ ബാലഗോപാലാണ്, സാംസ്കാരിക പ്രവർത്തകൻ ശ്രീ കെ ജയദേവൻ സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക പ്രഭാഷണം നടത്തും. സംഘടനയുടെ മുൻകാല നേതാവ് സ. കെ രാജഗോപാൽ രചിച്ച “തീ പിടിച്ച പാളങ്ങൾ” എന്ന നോവലിൻറെ പ്രകാശനം സമ്മേളന വേദിയിൽ വെച്ച് നടക്കും .

Back To Top