കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ ഓഫീസേഴ്സ് യൂണിയൻ നാലാം സമ്മേളനം മലപ്പുറം ദിലീപ് മുഖർജി ഭവൻ കേന്ദ്രമാക്കി ആരംഭിച്ചു.
കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്റേയും ഓഫീസേഴ്സ് യുണിയന്റേയും നാലാം സംസ്ഥാന സമ്മേളനം ഓൺലൈനായി ധനവകുപ്പ് മന്ത്രി KN ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഉത്ഘാടന വേളയിൽ ഗ്രാമീണ ബാങ്കിന്റെ മൂലധനപര്യാപ്തത നിലനിർത്താൻ ആനുപാതികമായ തുക നൽകാൻ കേരളസർക്കാർ തയ്യാറാണെന്നു അദ്ദേഹം അറിയിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുശാസിക്കുന്ന മൂലധനപര്യാപ്തത നിലനിർത്താൻ ഓഹരി ഉടമകളായ കേന്ദ്രസർക്കാറിനോടും, സ്പോൺസർ ബാങ്ക് ആയ കാനറാ ബാങ്കിനോടും കേരള സർക്കാരിനോടും ബാങ്ക് മാനേജ്മെന്റ് തുക ആവശ്യപ്പെട്ടിരുന്നു. 50% ഓഹരിയും കേന്ദ്രസർക്കാർ ഉടമസ്ഥതയിൽ ആണെന്നിരിക്കെ, മിക്ക പൊതുമേഖല സ്ഥാപനങ്ങളും വിറ്റു കളഞ്ഞു സ്വകാര്യവത്കരിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെ തുടർന്ന് ബാങ്കിന്റെ ഭാവിയെ കുറിച്ച് ആശങ്കയിലാണ് ജീവനക്കാർ. പൊതുമേഖലയെ സംരക്ഷിക്കുന്നതാണ് ഇടതുപക്ഷ നയമെന്നും, സ്വകാര്യവത്കരണത്തിന് കേരള സർക്കാർ പൂർണ്ണമായും എതിരാണെന്നും കേന്ദ്രവും സ്പോൺസർ ബാങ്കും തങ്ങളുടെ ആനുപാതികമായ തുക നൽകുന്ന മുറക്ക് കേരളസർക്കാരും തങ്ങളുടെ തുക കൈമാറുമെന്നു മന്ത്രി നിലപാട് വ്യക്തമാക്കി. മലപ്പുറത്തിന് പുറമേ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലായി 9 കേന്ദ്രങ്ങളിലായാണ് പ്രതിനിധികൾ സമ്മേളിക്കുന്നത്.
കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സ.ഗണേശൻ പുത്തലത്ത് പതാക ഉയർത്തി .
സമ്മേളനത്തിന്റെ ഒന്നാം ദിനത്തിൽ, സംഘടന ജനറൽ സെക്രട്ടറി സ: മിഥുൻ സി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സ:ശങ്കരനാരായണൻ പികെ വരവ് ചിലവ് കണക്കും, BEFI കേരള വൈസ് പ്രസിഡന്റ് സ | പ്രകാശൻ കെ ബാങ്ക് പഠന | റിപ്പോർട്ടും അവതരിപ്പിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള യുടെ സംസ്ഥാന പ്രസിഡന്റ് സ. ടി നരേന്ദ്രൻ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.കൺവീനർ സ:സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. സ.ഗണേശൻ പുത്തലത്ത്, സ. ബാലചന്ദ്രൻ എസ്, സ.ഇന്ദു കെ, സി. മീന എൻ എന്നിവരാണ് പ്രസീഡിയം. – ഗ്രാമീണ ബാങ്കിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക,NRBI രൂപീകരിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കരുത് എന്നി പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.