skip to Main Content

ഒക്ടോബർ 22 ന്റെ സംസ്ഥാനതല ബാങ്ക് പണിമുടക്ക് വിജയിപ്പിക്കുക – KGBEUOU

CSB ബാങ്കിൽ തുടർന്നുവരുന്ന ജനവിരുദ്ധ തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കെതിരെ അവിടുത്തെ ജീവനക്കാർ cSB UFBU ബാനറിൽ നടത്തിവരുന്ന ധീരമായ പോരാട്ടങ്ങളെ ബാങ്കിംഗ് രംഗത്തെ തൊഴിലാളികൾ ഒട്ടാകെ ഏറ്റെടുത്തിരിക്കുകയാണ്. അടുത്തഘട്ടം പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കുന്ന ഒക്ടോബർ 20,21,22 ന്റെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് വിജയത്തിനായി എല്ലാ ബാങ്ക് ജീവനക്കാരും രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു. CSB പണിമുടക്കിനെ പിന്തുണച്ചുകൊണ്ട് കേരളത്തിലെ മുഴുവൻ ബാങ്ക് ജീവനക്കാരും ഒക്ടോബർ 22ന് സംസ്ഥാന വ്യാപകമായി എല്ലാ ബാങ്കുകളിലും ഏകദിന പണിമുടക്ക് നടത്താനും തീരുമാനിച്ചിട്ടുണ്ട്. അന്നേദിവസം പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, ഗ്രാമീണ ബാങ്ക്, കേരള സഹകരണ ബാങ്ക് എന്നിവ പൂർണമായും സ്തംഭിക്കുന്ന വിധമാണ് ഏകദിന സംസ്ഥാന പണിമുടക്ക് ആസൂത്രണം ചെയ്തിട്ടുള്ളത്.

CSB ബാങ്ക് – ജനവിരുദ്ധ ബാങ്കിങ്ങിന്റെ പരീക്ഷണശാല

തദ്ദേശീയമായ ഒരു ജനകീയ ബാങ്കിനെ വിദേശ കോർപ്പറേറ്റുകൾ കൈവശപ്പെടുത്തിയതിനെ തുടർന്ന് cSB ബാങ്കിന്റെ പ്രവൃത്തികളാക ജനവിരുദ്ധവും കോർപ്പറേറ്റ് അനുകൂല നിലപാടുള്ളതുമായി തീർന്നു. 2018 ലാണ് കനഡ ആസ്ഥാനമായ ഫെയർഫാക്സിന്റെ മൗറീഷ്യസ് ഹോൾഡിംഗ് കമ്പനി 51 ശതമാനം ഓഹരികൾ കൈക്കലാക്കി cSB ബാങ്കിന്റെ നിയന്ത്രണം.

Back To Top