Airrhea സമ്മേളനം ഗുവഹാട്ടിയിൽ സമാപിച്ചു. ഗ്രാമീണ ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യ സംഘടനയായ ആൾ ഇന്ത്യ റീജിയണൽ റൂറൽ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ (AIRRBEA) പതിനാലാമത് അഖിലേന്ത്യ സമ്മേളനം ആസ്സാമിലെ ഗുവാഹത്തിയിൽ വെച്ച് ഡിസംബർ 11, 12 തീയതികളിൽ ആയി നടന്നു.ആൾ ഇന്ത്യ കിസാൻ സഭ ജോയിന്റ് സെക്രട്ടറിയും കർഷക സമര മുന്നണിപ്പോരാളിയുമായ സ, വിജു കൃഷ്ണനാണ് സമ്മേളനം ഉദ്ഘാടനം ചെയ്ത് ഗ്രാമീണ ബാങ്ക് മേഖലയിൽ നാഷണൽ റൂറൽ ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിക്കുക, ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തുക, ഗ്രാമീണ ബാങ്ക് സ്വകാര്യ വൽക്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ | പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.