skip to Main Content

കരാർ ലംഘനത്തിന് എതിരെ വീണ്ടും പ്രക്ഷോഭത്തിലേക്ക്

കേരള ഗ്രാമീണ ബാങ്കിലെ അംഗീകൃത സംഘടനകളായ കേരള ഗ്രാമീണ
ബാങ്ക് എംപ്ലോയീസ് യൂണിയനും ഓഫീസേഴ്സ് യൂണിയനും (BEFI) നവംബർ 6
തിങ്കളാഴ്ച മലപ്പുറം ഹെഡ് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി.താൽക്കാലിക
ജീവനക്കാരെ സ്ഥിരപ്പെടുത്തുക, OAD (പ്യൂൺ) തസ്തികയിൽ ജോലി ചെയ്യുന്നവർക്കനുകൂലമായി വന്ന ഹൈക്കോടതി വിധി നടപ്പിലാക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, കരാറടിസ്ഥാനത്തിൽ നിയമനം
നടത്താനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്. കാലങ്ങളായി താൽക്കാലിക ജീവനക്കാരായി അറ്റൻഡർ തസ്തികയിൽ പണിയെടുത്തുവരുന്ന ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ സംബന്ധിച്ച് സംസ്ഥാന മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഒപ്പുവച്ച കരാർ ഇനിയും പാലിക്കാൻ മാനേജ്മെന്റ് തയ്യാറായിട്ടില്ല. ഇരുപത്തിയഞ്ച്
വർഷക്കാലങ്ങളായി താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്ന നിരവധിയാളുകൾ ഇവിടെയുണ്ട്. സ്ഥിരപ്പെടുത്തൽ സംബന്ധിച്ച് സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും ഉൾപ്പെടെ ജീവനക്കാർക്ക് അനുകൂലമായ നിരവധി വിധികളും സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. മൂവായിരത്തോളം ഒഴിവുകൾ ഉണ്ടായിട്ടും അത് മറച്ചുവച്ചുകൊണ്ട് പരിമിതമായ ഒഴിവുകളിലേക്ക് മാത്രമാണ് ബാങ്ക് റിക്രൂട്ട്മെന്റ് നടത്തുന്നത്. നിയമനത്തിൽ വരുന്ന ഈ കുറവ് ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഇടപാടുകാർക്ക് വലിയ ബുദ്ധിമുട്ടാണ് ഇത് സംബന്ധിച്ചുണ്ടാകുന്നത്. ജീവനക്കാരുടെ ദൗർലഭ്യം മൂലം പൂർണ്ണമായ സേവനം ഇടപാടുകാർക്ക് ലഭിക്കാത്തത് ജീവനക്കാരും ഇടപാടുകാരുമായുള്ള അസ്വാരസ്യത്തിനും കാരണമാകുന്നുണ്ട്. ഈ ഒഴിവ് കരാർ ജോലിക്കാരെ വച്ച് നികത്താനാണ് മാനേജ്മെന്റ് തീരുമാനിക്കുന്നത്. ഇത് യുവജനങ്ങളോടും
വൈസ് പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയാണ്. KGBOU പ്രസിഡന്റ് അനൂപ് ടി ജി അധ്യക്ഷത വഹിച്ച ധർണ്ണ സമരത്തിൽ സി ഐ ടി യു സംസ്ഥാന പ്രസിഡണ്ടും മുൻ മന്ത്രിയുമായ ടി പി രാമകൃഷ്ണൻ MLA ഉദ്ഘാടനം ചെയ്തു. KGBE ജനറൽ സെക്രട്ടറി സ. ബിഗേഷ് ഉണ്ണിയാൻ സമര പശ്ചാത്തലം
വിശദീകരിച്ച് സംസാരിച്ചു. സമരവും സാമൂഹിക പശ്ചാത്തലവും വിശദീകരിച്ച് Befi ജനറൽ സെക്രട്ടറി സ.സനൽ ബാബു,ARRBEA പ്രസിഡന്റ് സി രാജീവൻ, എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് സ.എൻ മീന,റിട്ടയറീസ് ഫോറം സംസ്ഥാന പ്രസിഡന്റ് സസ്. സി ഗോവിന്ദൻ കുട്ടി, സംസ്ഥാന വനിതാ കൺവീനർ സഖാവ് ടി.സിന്ധു, അപ്രൈസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി സ.പി.എസ് വിശ്വൻ ടെമ്പററി എംപ്ലോയീസ് യൂണിയൻ കൺവീനർ സ.എ.എ ഷാജു എന്നിവർ ധർണ്ണയ്ക്ക് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. സമരത്തിന്റെ ഭാവി പരിപാടി ആയി ഡിസംബർ 2 ന്
ഏകദിന സമരം KGBOU ജനറൽ സെക്രട്ടറി സഖാവ് രാജേഷ് പി പ്രഖ്യാപിച്ചു. എംപ്ലോയീസ് യൂണിയൻ കോർഡിനേഷൻ കമ്മറ്റി കൺവീനർ സ. സി മിഥുൻ സ്വാഗതവും അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സഖാവ് പ്രശാന്ത് ജി നന്ദിയും പറഞ്ഞു.

Latest Articles
29 November 2023

കരാർ ലംഘനത്തിന് എതിരെ വീണ്ടും പ്രക്ഷോഭത്തിലേക്ക്

കേരള ഗ്രാമീണ ബാങ്കിലെ അംഗീകൃത സംഘടനകളായ കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയനും ഓഫീസേഴ്സ് യൂണിയനും (BEFI) നവംബർ 6 തിങ്കളാഴ്ച മലപ്പുറം ഹെഡ് ഓഫീസിനു മുൻപിൽ…

12 June 2022

ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ ട്രേഡ് യൂണിയൻ ക്യാമ്പ് ജൂൺ 5, 6 തിറയത്തികളിൽ തൃശൂർ വെച്ച് നടന്നു.

കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയൻ & കേരള ഗ്രാമീൺ ബാങ്ക് ഓഫീസ്റ്റേഴ്സ് യൂണിയൻ (BEFi) നേത്യത്വത്തിൽ 5,6 തീയ്യതികളിൽ ആയി ട്രേഡ് യൂണിയൻ ക്യാമ്പ് നടന്നു.…

3 May 2022

പതിനാലാാം BEFI കേരള സാംസ്ഥാന സകേളനാം തൃശൂരിൽ നടന്നു.

BEFI (Kerala) സംസ്ഥാന സമ്മേളനതിന് തൃശൂർ റീജിയണൽ തീമ്മയറ്ററിൽ 2022 ഏപ്രിൽ 26,27 തീയതികളിൽ നടന്നു. BEFI സംസ്ഥാന പ്രസിഡൻ്റ് സഖാവ് ടി നമ്മേപ്രൻ് രതാക ഉയർത്തി…

Back To Top